ലീന മരിയ പോള്‍ അല്ല ലക്ഷ്യം മറ്റൊരാളെന്ന് ഫോണ്‍ കോള്‍

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അന്വേഷണം പുരോഗമിക്കവെ രവി പൂജാരിയുടെ പേരില്‍ ഫോണ്‍കോള്‍. പ്രമുഖ സ്വകാര്യ ചാനലിന്റെ ഓഫിസിലാണ് ഫോണ്‍ കോള്‍ എത്തിയത്. വിദേശ നമ്പറില്‍ നിന്നാണ് രവി പൂജാരിയുടെ പേരില്‍ ഫോണ്‍ കോള്‍ വന്നത്. ലീന മരിയ പോള്‍ അടങ്ങുന്ന സംഘം ചിലരില്‍ നിന്ന് പണം തട്ടിയിട്ടുണ്ടെന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ ഇടപെട്ടതെന്നും പറഞ്ഞു. ലീന മരിയ അല്ല തങ്ങളുടെ ലക്ഷ്യം എന്ന് വിളിച്ചയാള്‍ വ്യക്തമാക്കി. വെടിയുതിര്‍ത്തത് തന്റെ ആള്‍ക്കാരാണെന്നും തട്ടിപ്പിന് പിന്നിലെ ആളിനെ വകവരുത്തുമെന്നും വിളിച്ചയാള്‍ പറഞ്ഞു. യഥാര്‍ത്ഥ തട്ടിപ്പുകാരനിലേക്കെത്താന്‍ വേണ്ടി മാത്രമാണ് ലീനയെ വിളിച്ചതെന്നും ഇയാള്‍ പറഞ്ഞു.
തല്‍കാലം തട്ടിപ്പുകാരന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൊന്നു കഴിയുമ്പോള്‍ അയാള്‍ ആരെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും അജ്ഞാതന്‍ ഭീഷണി ഉയര്‍ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍