ബി.ജെ.പിയുമായി സഹകരിച്ച പി.സി ജോര്‍ജിന് പൂഞ്ഞാറില്‍ തിരിച്ചടി

കോട്ടയം: കേരള രാഷട്രീയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു പി.സി ജോര്‍ജ് ബി.ജെ.പിയുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. ശബരിമല പ്രതിഷേധത്തിലും ബി.ജെ.പിയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന് അടിതെറ്റുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. നേരത്തെയുള്ള തിരഞ്ഞെടുപ്പില്‍ ജനപക്ഷത്തോട് സഹകരിച്ച എല്ലാ വിഭാഗങ്ങളും ആ സഹകരണം നിലനിര്‍ത്താനാവില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.തിരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന് പിന്തുണ നല്‍കിയ എസ്.ഡി.പി.ഐ ജനപക്ഷവുമായി സഹകരിക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. 2016നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജിന്റെ വിജയം എല്ലാ മുന്നണികളെയും ഞെട്ടിച്ചിരുന്നു. മണ്ഡലത്തില്‍ 27,821വോട്ടിന്റെ ഭൂരിപക്ഷമാണ് പി.സി ജോര്‍ജ് സ്വന്തമാക്കിയത്.മണ്ഡലത്തിലെ മുസ്ലിം വോട്ടുകളില്‍ വലിയൊരു പങ്ക് നേടാനായതാണ് അദ്ദേഹത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുമായുള്ള സഹകരണത്തിന് പിന്തുണച്ചതോടെ എല്ലാ മുന്നണികളെയും പി.സി ജോര്‍ജുമായി അകലാനാണ് ശ്രമിക്കുന്നത്. എന്നാല്‍ പി.സി ജോര്‍ജ് എന്‍.ഡി.എയുടെ ഭാഗമാകുന്നതോടെ 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയിലും കോട്ടയത്തും ജനപക്ഷത്തിന് സീറ്റുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍