ശബരിമലയില്‍ നാദവിസ്മയം തീര്‍ത്ത് ശിവമണി

പത്തനംതിട്ട: ശബരിമലയില്‍ നാദവിസ്മയം തീര്‍ത്ത് ശിവമണി. നിരോധനാജ്ഞയുടെ ഭാഗമായി നടപ്പന്തലില്‍ സംഗീതാര്‍ച്ചന നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ മരാമത്ത് കോംപ്ലക്‌സിലെ വിരിവെപ്പ് കേന്ദ്രത്തിലാണു ശിവമണി നാദവിസ്മയം തീര്‍ത്തത്.എല്ലാ വര്‍ഷവും നടപ്പന്തലില്‍ ശിവമണി സംഗീതാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ ഇക്കുറി തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു പോലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മരാമത്ത് കോംപ്ലക്‌സിലേക്ക് സംഗീതാര്‍ച്ചന മാറ്റിയത്. പിറന്നാള്‍ ദിനത്തിലായിരുന്നു ശിവമണി ശബരീശനു മുന്‍പില്‍ സംഗീതാര്‍ച്ചന അര്‍പ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍