തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ്, സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. നിയമസഭ നേരത്തെ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ ഇപ്പോള്‍ ടി.ആര്‍.എസ് വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. തെലങ്കാനയില്‍ ടി.ആര്‍.എസ് വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ സി.എന്‍.എന്‍ എക്‌സ് സര്‍വേയില്‍ ടി.ആര്‍.എസിന് 66ഉം കോണ്‍ഗ്രസിന് 37ഉം ബി.ജെ.പിയ്ക്ക് 7ഉം സീറ്റുകളും പ്രവചിച്ചിരുന്നു. ഇന്ത്യാ ടുഡെ ആക്‌സിസ് സര്‍വേ 79 മുതല്‍ 91 വരെ സീറ്റുകള്‍ ടി.ആര്‍.എസും 21 മുതല്‍ 33 വരെ സീറ്റുകള്‍ കോണ്‍ഗ്രസും ഒന്നുമുതല്‍ 3 വരെ സീറ്റുകള്‍ ബി.ജെ.പിയും നേടുമെന്നും. ന്യൂസ് എക്‌സ്, ന്യൂസ് 24, റിപ്പബ്ലിക് സീ വോട്ടര്‍ തുടങ്ങിയ പ്രവചനങ്ങളും ടി.ആര്‍.എസ് കേലവഭൂരിപക്ഷം നേടുമെന്നാണ് പ്രവചിച്ചിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍