ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: ഗ്വാളിയോര്‍ രൂപത ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം ബിഷപ്പ് ഹൗസിലേക്കു മടങ്ങും വഴിയാണ് അപകടം. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനെ ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ്. 1978 ഒക്ടോബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ച ഡോ. തോമസ് തെന്നാട്ട് 2017 ജനുവരി എട്ടിനാണ് ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിതനായത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍