വാഹനവിപണിയില്‍ വന്‍ ഇളവുകള്‍

ന്യൂഡല്‍ഹി: ജനുവരിയില്‍ വില ഉയര്‍ത്തുന്നതു പ്രമാണിച്ച് വാഹനനിര്‍മാതാക്കള്‍ വാഹനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. മാരുതി സുസുകി മുതല്‍ പ്രീമിയം ബ്രാന്‍ഡ് ആയ ഔഡി വരെ വലിയ നിരക്കിളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടന്നുപോയ ഉത്സവകാലയളവില്‍ പ്രതീക്ഷിച്ചത്ര വില്പന നേടാനാകാത്തതും ഇളവുകള്‍ നല്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചു. മാരുതി സുസുകിയുടെ ചെറു വാഹനങ്ങളായ ആള്‍ട്ടോ 800, സെലേറിയോ, വാഗണ്‍ ആര്‍ തുടങ്ങിയവയ്ക്ക് 60,000-80000 രൂപയും സിയാസിന് 90,000 രൂപ വരെയും മറ്റു മോഡലുകള്‍ക്ക് 50,000 രൂപ വരെയും ഇളവ് ലഭിക്കും. 65,000-90,000 രൂപയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ വാഹനങ്ങള്‍ക്കു നല്കുന്ന ഇളവ്. ടാറ്റാ മോട്ടോഴ്‌സ് ആവട്ടെ 39,000-93,000 രൂപയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോ, സ്‌കോര്‍പിയോ മോഡലുകള്‍ക്ക് യഥാക്രമം 40,000 രൂപ, 84,000 രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. കോംപാസിന്റെ മിഡ് വേരിയന്റില്‍നിന്ന് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ജീപ് നല്കുന്നത്. ഔഡി മോഡലുകള്‍ക്ക് 5.5 ലക്ഷം രൂപ മുതല്‍ 7.4 ലക്ഷം രൂപ വരെയും ഹോണ്ട കാര്‍സ് സൗജന്യ ഇന്‍ഷ്വറന്‍സും എക്‌സ്‌ചേഞ്ച് ബോണസും പ്രഖ്യാപിച്ചു. ടൊയോട്ടയും നിരക്കിളവുകള്‍ നല്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍