കൊച്ചി തുറമുഖ വികസനത്തിന് നിക്ഷേപകസമൂഹം മുന്നോട്ടു വരണം

കൊച്ചി: കൊച്ചി തുറമുഖത്തിന്റെ വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകസമൂഹം മുന്നോട്ടുവരണമെന്നു പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം. ബീന അഭ്യര്‍ഥിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ വാര്‍ഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ബീന. പോര്‍ട്ട് ട്രസ്റ്റിന്റെ 350 ഏക്കര്‍ ഭൂമി വികസനാവശ്യങ്ങള്‍ക്കു നല്‍കാന്‍ സാധിക്കും.കൊച്ചിയില്‍ വ്യാവസായികാവശ്യത്തിനുള്ള ഭൂമിക്ക് അപര്യാപ്തതയുള്ളതിനാല്‍ ബിസിനസ് സമൂഹത്തിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയെ ആശ്രയിക്കാവുന്നതാണെന്നും നിക്ഷേപകരെ പോര്‍ട്ട് ട്രസ്റ്റ് സ്വാഗതം ചെയ്യുകയാണെന്നും ഡോ. ബീന പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. കോ ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി സ്വാഗതവും സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍