മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേലെന്ന് സിറിയ

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസിന് സമീപമുണ്ടായ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്ന് സിറിയന്‍ വിദേശകാര്യമന്ത്രാലയം. വ്യാഴാഴ്ച വൈകുന്നേരം അല്‍ കിസ്‌വ പട്ടണത്തിലാണ് ആക്രമണമുണ്ടായത്. എന്നാല്‍ സിറിയന്‍ വ്യോമസേനയുടെ പ്രതിരോധ മിസൈലുകള്‍ ആക്രമണത്തെ തടുത്തിരുന്നു. സിറിയയെ അനുകുലിക്കുന്ന ഹിസ്ബുള്ളയുടെ ആയുധശാലയെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ മിസൈല്‍ വര്‍ഷിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന പറഞ്ഞു. സിറിയന്‍ സൈനിക താവളത്തിന് നേരെയും ആക്രമണമുണ്ടായി. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടില്ല.2012 മുതല്‍ പലതവണ ഇസ്രായേല്‍ സിറിയയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. സിറിയയില്‍ ഇറാന്റെ സജീവ ഇടപെടലാണ് ഇസ്രയേലിനെ ചൊടിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍