മിന്നലാക്രമണത്തിനു മടിക്കില്ലെന്നു കരസേനാ ഉപമേധാവി

ഡെറാഡൂണ്‍: രാജ്യം അപകടത്തിലാണെന്നു കണ്ടാല്‍ അതിര്‍ത്തികടന്നു തീവ്രവാദികള്‍ക്കെതിരേ വീണ്ടുമൊരു മിന്നലാക്രമണത്തിനു സുരക്ഷാ സേന മടിക്കില്ലെന്നു കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ദേവരാജ് അന്‍പു. മിന്നലാക്രമണം കരസേനയുടെ ശക്തിയാണു തെളിയിക്കുന്നത്. ശത്രു വീണ്ടും വെല്ലുവിളിച്ചാല്‍ അതിനു മടിക്കില്ലെന്ന് ഡെറാഡൂണില്‍ സൈനിക അക്കാഡമിയുടെ പാസിംഗ് ഔട്ട് പരേഡില്‍ അദ്ദേഹം പറഞ്ഞു. 2016 സെപ്റ്റംബര്‍ 29നാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തികടന്ന് തീവ്രവാദികളെ തുരത്തിയത്. ഉറി സെക്ടറില്‍ തീവ്രവാദികള്‍ 19 സൈനികരെ കൊലപ്പെടുത്തിയതിനു പ്രതികാരമായായിരുന്നു ആക്രമണം. വനിതകളെ സേനയിലെത്തിക്കുന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മറ്റു രാജ്യങ്ങളിലേതുപോലെയല്ല പാക്കിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തിപ്രദേശങ്ങളിലെ സ്ഥിതികരസേനാ ഉപമേധാവി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍