പിന്തുണ കോണ്‍ഗ്രസിന്; എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് പിന്തുണയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മായാവതി പങ്കെടുക്കില്ല.മധ്യപ്രദേശില്‍ കമല്‍ നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ ചടങ്ങിലേക്ക് മായാവതിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കില്ലെന്നാണ് സൂചന. ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം മായാവതി വ്യക്തമാക്കിയിട്ടില്ല.സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കില്ല. അതേസമയം കുടുംബത്തിന്റെ ചില കാര്യങ്ങള്‍ മൂലമാണ് ചടങ്ങില്‍ പങ്കെടുക്കാനാകാത്തതെന്നും പ്രതിനിധികളെ അയക്കുമെന്നും മമതാ ബാനര്‍ജി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍