എന്‍ജിനിയറിംഗ് കോളജുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചു: മന്ത്രി

തിരുവനന്തപുരം: എന്‍ജിനിയറിംഗ് കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതിനാല്‍ അധ്യാപന പരിചയവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള അധ്യാപകരുടെ അഭാവം പഠനനിലവാരത്തെ ബാധിക്കുന്നുണ്ടെന്നു മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ അറിയിച്ചു. എല്ലാ കോളജുകളും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അക്രഡിറ്റേഷന് വിധേയമാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കോളജുകളിലും ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വിഷയങ്ങളില്‍ പ്രാവീണ്യമില്ലാതെ എന്‍ജിനിയറിംഗ് പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എന്‍ജിനിയറിംഗിനു ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രവേശനം പൂര്‍ത്തിയായപ്പോള്‍ 23645 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗിലാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍