കിംഗ് ഫിഷില്‍ അനൂപ് മേനോനൊപ്പം രഞ്ജിത്ത്

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്കുശേഷം സംവിധായകന്‍ വി.കെ. പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കിംഗ് ഫിഷ് എന്ന് പേരിട്ടിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. ചിത്രത്തില്‍ അനൂപിനൊപ്പം പ്രശസ്ത സംവിധായകന്‍ രഞ്ജിത്താണ് മുഖ്യവേഷത്തിലെത്തുന്നത്. ടെക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ്. കോയ ആണ് ഈ ചിത്രം
നിര്‍മ്മിക്കുന്നത്.ഒരു രാജാവിന്റെ തോന്ന്യാസങ്ങള്‍ എന്നാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. നിത്യാമേനോനെ നായികയാക്കി പ്രാണ എന്ന ബഹുഭാഷാ ചിത്രത്തിന് ശേഷം വി.കെ. പ്രകാശ് ഒരുക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. അഞ്ജലി മേനോന്റെ കൂടെയ്ക്കു ശേഷം സംവിധായകന്‍ രഞ്ജിത് ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കിംഗ് ഫിഷ്. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രമാണ് അനൂപ് മേനോന്റേതായി അവസാനം റിലീസ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍