പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനട കുഴിച്ചപ്പോള്‍ കിട്ടിയത് നൂറ്റാണ്ട് പഴക്കമുള്ള വസ്തുക്കള്‍

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനട കുഴിച്ചപ്പോള്‍ കിട്ടിയത് ഒരുഡസനോളം ഉരലും ആട്ടുകല്ലും. വടക്കേനടയിലെ ഉത്സവമഠത്തിന് എതിര്‍വശമുള്ള അനന്ത പദ്മനാഭനിലയത്തിന് കിഴക്കുവശം പൊലീസുകാര്‍ താമസിക്കുന്ന കെട്ടിടം നവീകരണത്തിനായി കുഴിച്ചപ്പോഴാണ് ഉരലുകളും ആട്ടുകല്ലുകളും പൊന്തിവന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നവയാണ് ഇവയെന്ന് കരുതുന്നു. വിവരമറിഞ്ഞ് ഭക്തജനങ്ങളും ക്ഷേത്ര അധികൃതരുമുള്‍പ്പെടെ ധാരാളം പേര്‍ സ്ഥലത്തെത്തി. ക്ഷേത്രത്തില്‍ നിന്ന് അറിയിച്ചതനുസരിച്ച് പുരാവസ്തുവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണം: ശബരിമല നിരീക്ഷണ സമിതി കൊച്ചി: ശബരിമലയില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.നിലയ്ക്കലിലെ ആശുപത്രിയുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കണമെന്നും സമിതി നിര്‍ദേശിച്ചു. നിലയ്ക്കലില്‍ പോലീസിന് എയര്‍കണ്ടീഷന്‍ സൗകര്യമുള്ള ബങ്കേഴ്‌സ് വേണം. ശുചി മുറികളില്‍ ഫ്‌ളഷിംഗ് സൗകര്യമുള്ള ടാങ്കുള്‍ സ്ഥാപിക്കണമെന്നും തീര്‍ഥാടകര്‍ക്ക് നിലയ്ക്കലില്‍നിന്ന് പന്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ടിക്കറ്റ് എടുക്കണമെന്ന നിബന്ധന കെഎസ്ആര്‍ടിസി ഒഴിവാക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അപ്പം, അരവണ, അന്നദാനം എന്നിവയുടെ ഗുണനിലവാര പരിശോധന തുടരണമെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി മുന്‍ ജഡ്ജിയും ദേവസ്വം ഓംബുഡ്‌സ്മാനുമായ ജസ്റ്റീസ് പി.ആര്‍. രാമന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതി ചെയര്‍മാനായ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എസ്. സിരിജഗന്‍, ഫയര്‍ഫോഴ്‌സ് ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍