പെര്‍ത്തില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ

പെര്‍ത്ത്: ഓസിസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. 146 റണ്‍സിനാണ് വിരാട് കോഹ്‌ലിയും സംഘവും ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞത്. അവസാന ദിനം 30 റണ്‍സെടുത്ത ഋഷഭ് പന്തിനെ ലിയോണും പിന്നീട് വന്ന ബുംറയെ കമ്മിന്‍സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ണമാവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 287 വേണ്ടിയിരുന്നെങ്കിലും 140 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. സ്‌കോര്‍: ഓസ്‌ട്രേലിയ 326, 243; ഇന്ത്യ 283, 140ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്നു വിക്കറ്റുകള്‍ വീതവും ഹെയ്‌സല്‍വുഡും പാറ്റ് കുമിന്‍സും രണ്ടു വിക്കറ്റുകളും നേടി. ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇരുടീമുകളും ഓരോ കളികള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍