കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബസ് സര്‍വീസ് ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു മുന്നില്‍ കിയാല്‍ എംഡി വി. തുളസീദാസ് നിര്‍വഹിച്ചു.
വിമാനത്താവളത്തില്‍നിന്നു കണ്ണൂര്‍, തലശേരി ഭാഗങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. രാവിലെ 8.30 നു കണ്ണൂരില്‍നിന്നു വിമാനത്താവളത്തിലേക്കും വൈകുന്നേരം 5.30നു വിമാനത്താവളത്തില്‍നിന്നു കണ്ണൂരിലേക്കുമാണ് ബസ് സര്‍വീസ് നടത്തുന്നത്.
തലശേരിയിലേക്കും ബസ് സര്‍വീസ് നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഒരു ബസാണ് വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുക. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ് വഴിയാണ് ബസ് സര്‍വീസ് നടത്തുന്നത്. ഫ്‌ളാഗ് ഓഫിനു ശേഷം ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി ബസ് യാത്ര നടത്തി.
മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍, കെ. ഭാസ്‌കരന്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. പ്രദീപ്, കിയാല്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍