സര്‍ഗോത്സവം കൂടുതല്‍ ആകര്‍ഷകമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന സ്‌കൂള്‍ കലോത്സവമായ സര്‍ഗോത്സവം വരുംവര്‍ഷങ്ങളിലും കൂടുതല്‍ ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സര്‍ഗോത്സവം 2018 വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.കലാമേളയില്‍ ഓവറാള്‍ ചാമ്പ്യന്മാര്‍ക്കും കലാതിലകം, കലാപ്രതിഭ പട്ടം നേടിയവര്‍ക്കും മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനായിരുന്നു.കലാമേളയില്‍ കട്ടേല എം.ആര്‍.എസ് ഓവറാള്‍ ചാമ്പ്യന്മാരായി. സീനിയര്‍ വിഭാഗത്തില്‍ 20 പോയിന്റോടെ ചാലക്കുടി എം.ആര്‍.എസിലെ സുജാത സുബ്രന്‍ കലാതിലക പട്ടം അണിഞ്ഞു. 
കുളത്തൂപ്പുഴ എം.ആര്‍.എസിലെ ആനന്ദ് .പി 17 പോയിന്റോടെ കലാപ്രതിഭയായി. ജൂനിയര്‍ വിഭാഗത്തില്‍ കണിയാമ്പറ്റ എം.ആര്‍.എസിലെ എലിസബത്ത് ആന്റണി 16 പോയിന്റ് നേടി കലാതിലകമായപ്പോള്‍ നല്ലൂര്‍നാട് എം.ആര്‍.എസിലെ മണികണ്ഠന്‍ 13 പോയിന്റുമായി കലാപ്രതിഭാപട്ടം നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍