സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി ജി.എസ്.ടി നല്‍കണം


മുംബൈ: സൗജന്യ ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഇനി ജി.എസ്.ടി നല്‍കേണ്ടി വരും. നികുതി ഭാരം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകളില്‍ പലതും തീരുമാനിച്ചു കഴിഞ്ഞു. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളും ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാര്‍ഡ്, എ.ടി.എം ഉപയോഗം, തുടങ്ങി നിലവില്‍ സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങള്‍ക്കുകൂടി ചാര്‍ജ് ഈടാക്കാനാണ് ബാങ്കുകള്‍ ആലോചിക്കുന്നത്.
ഇത്തരം സേവനങ്ങള്‍ക്ക് ജി.എസ്.ടി നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നതിനാലാണ് സൗജന്യ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നതെന്നും അതിനാല്‍ സേവനങ്ങള്‍ക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു. മിക്ക ബാങ്കുകളും ഇപ്പോള്‍ ഉപഭോക്താവിന് ജി.എസ്.ടി ചെലവുകള്‍ കണക്കിലെടുക്കുന്നു. ഇത് പൂര്‍ണമായും ഗവണ്‍മെന്റിന് നേരിട്ട് ലഭ്യമാകുമെന്നും ഇന്ത്യന്‍ ബാങ്കിന്റെ അസോസിയേഷന്‍ സി.ഇ.ഒ. വി.ജി.കണ്ണന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍