കുട്ടികള്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന്

കോട്ടയം: കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്. മക്കള്‍ക്ക് സ്വന്തമായി ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ്. രക്ഷിതാക്കളുടെ ഫോണ്‍ അറിഞ്ഞോ അറിയിക്കാതെയോ കുട്ടികള്‍ കൊണ്ടുപോകുകയോ രഹസ്യമായി ഉപയോഗിക്കുകയോ ചെയ്യുന്നതും സൂക്ഷിക്കേണ്ടിയിരിക്കുന്നു. അമ്മയുടെ ഫോണിലേക്ക് അശ്ലീലം വന്നതുകണ്ട് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് അവള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്ത് അയച്ചതായി പോലീസ് സൈബര്‍ സെല്‍ കണ്ടെത്തിയത് അടുത്തയിടെയാണ്. അമ്മയുടെ ഫോണില്‍ പുറത്തുനിന്നാരോ പതിവായി ടോപ്പ് അപ് ചെയ്യുന്നതായി കണ്ട് നടത്തിയ അന്വേഷണത്തില്‍ ഇതേ ഫോണ്‍ ഉപയോഗിക്കുന്ന മകളുമായി ചങ്ങാത്തം കൂടിയ യുവാവാണെന്നും പോലീസ് കണ്ടെത്തി. വ്യാജ പേരിലും പ്രൊഫൈലിലും പെണ്‍കുട്ടികളെ വീഴിക്കുന്ന സെക്‌സ് റാക്കറ്റുകള്‍ ജില്ലയില്‍ വ്യാപകമാകുന്നതായി പോലീസ് സ്‌കൂള്‍ അധികൃതര്‍ക്കു മുന്നറിയിപ്പുനല്‍കുന്നു. വാട്‌സ് ആപ്പിലും ഇ മെയിലിലും ഫേസ് ബുക്കിലും കുരുങ്ങി ചതിവിലും റാക്കറ്റിലും പെട്ടുപോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്താന്‍ വ്യാജ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍