ഹര്‍ത്താലിനെതിരേ കേന്ദ്രമന്ത്രി കണ്ണന്താനം

തിരുവല്ല: ജനങ്ങളെ സേവിക്കുകയാണു പരമമായ മനുഷ്യധര്‍മമെന്നും ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയാണ് വെല്ലുവിളിക്കുന്നതെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
നിരണം ഓര്‍ത്തഡോക്‌സ വലിയപള്ളിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള ദേവാലയങ്ങളുടെ വികസനം ലക്ഷ്യമിടുന്ന പദ്ധതി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും ഉടന്‍തന്നെ ഇതിന് അനുമതി നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍