തിരുവനന്തപുരം: ബ്രോയിലര്‍ കോഴികള്‍ പെട്ടെന്ന് വളരാനായി ഉപയോഗിക്കുന്ന കോളിസ്റ്റീന്‍ ആന്റിബയോട്ടിക്ക് മനുഷ്യ ശരീരത്തിന് ഹാനികരമാണെന്ന് കണ്ട് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
ബ്രോയിലര്‍ കോഴികളില്‍ ഉപയോഗിക്കുന്ന മരുന്ന് മനുഷ്യശരീരത്തില്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്മൂലം പല രോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ചികിത്സ നടത്താന്‍ കഴിയുന്നില്ല. ഇത് ആരോഗ്യരംഗത്ത് വെല്ലുവിളിയാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഒഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ ബ്രോയിലര്‍ കോഴികളില്‍ ആന്റി ബയോട്ടിക്കുകളുടെ ശക്തമായ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോഴിയിറച്ചി വിഭവങ്ങള്‍ പ്രധാനമായും വിളമ്പുന്ന മക് ഡൊണാള്‍ഡ്സ്, പിസ ഹട്ട്, കെ.എഫ്.സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പ്പന്നങ്ങളിലാണ് ഇത് കൂടുതലായും കണ്ടെത്തിയത്.
ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ്, ഡയറി ആന്റ് ഫിഷറീസ്, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ, മിനിസ്ട്രി ഒഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫാമേഴ്സ് വെല്‍ഫെയര്‍, മിനിസ്ട്രി ഒഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍, ഡ്രഗ് കണ്ട്രോളര് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കോളിസ്റ്റീന്‍ ആന്റിബയോട്ടിക് നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 29ന് ചേര്‍ന്ന ഡ്രഗ് അഡ്വൈസറി യോഗം മൃഗങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. കോളിസ്റ്റീന്‍ ആന്റിബയോട്ടികിന്റെ ഉപയോഗം ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുമെന്നാണ് വിവരം.

0 അഭിപ്രായങ്ങള്‍