സൈബര്‍ലോക കെണിയില്‍പ്പെടുന്നവരുടെ ലിസ്റ്റില്‍ ഇന്ത്യക്ക് നാലാം സ്ഥാനം

സൈബര്‍ ലോക കെണിയില്‍ പ്പെടുന്നവരുടെ കണക്കെടുത്താല്‍ ഇന്ത്യക്ക് നാലാം സ്ഥാനമാണെന്നാണ് പുതിയ വിവരം.സൈബര്‍ തട്ടിപ്പുക്കാര്‍ ഏറ്റവും അധികം ലക്ഷ്യംവെക്കുന്ന രാജ്യങ്ങളിലൊന്നും തട്ടിപ്പുക്കാര്‍ക്ക് അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കി തട്ടിപ്പിനിരയാകുന്നതിലും നമ്മുടെ രാജ്യം തന്നെയാണ് മുന്‍പന്തിയില്‍.ഡെല്‍ ടെക്‌നോളജീസിന്റെ ആര്‍.എസ്.എ സെക്യൂരിറ്റി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്.യു.എസ്, കാനഡ,നെതര്‍ലാന്‍ഡ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. യൂസെര്‍ നെയിം,പാസ്വേഡ്,ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ഇ-മെയില്‍ വഴി ചോര്‍ത്തുന്നതിനെയാണ് ഫിഷിംങ് എന്നു പറയുന്നത്. 2018 ജൂലൈ മുതലുള്ള കണക്കെടുത്താല്‍ ലോകത്താകമാനം രേഖപ്പെടുത്തിയ സൈബര്‍ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഫിഷിങിലുടെയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍