പനീര്‍ശെല്‍വത്തിന്റെ സഹോദരനെ എഡിഎംകെ പുറത്താക്കി

ചെന്നൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരന്‍ ഒ.രാജയെ എഡിഎംകെ പുറത്താക്കി. പാര്‍ട്ടി കോര്‍ഡിനേറ്ററായിരുന്നു ഒ. രാജ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി ഇ.കെ പളനിസാമിയും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജയെ പുറത്താക്കിയ വിവരം അറിയിച്ചത്. തേനി ജില്ലാ ക്ഷീരോത്പാദക സംഘത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് രാജ പാര്‍ട്ടിയില്‍നിന്നും പുറത്തായത്. ഇതോടെ രാജയും പനീര്‍ശെല്‍വവും തമ്മിലുള്ള അകല്‍ച്ച മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പിന്‍ഗാമിയായി മകനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ഒപിഎസിന്റെ ശ്രമമാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്കു കാരണമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍