ഖത്തറിന് മേലുള്ള ഉപരോധം പിന്‍വലിക്കുന്നതിനോട് അനുകൂല നിലപാടെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി

കൈറോ :ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്ന് ഈജിപ്ത്. ഈജിപത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഉപരോധം അവസാനിപ്പിക്കുന്നതില്‍ വിരോധമില്ലെന്ന പ്രസ്താവന പുറത്തിറക്കിയത്. ജി.സി.സി ഉച്ചകോടിയിലേക്ക് സൗദി ഭരണാധികാരി ഖത്തറിനെ നേരിട്ട് ക്ഷണിച്ചതിന് പിന്നാലെയാണ് ഈജിപ്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. ഈജിപത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതില്‍ ഈജിപ്തിന് വിരോധമില്ലെന്ന പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ അതോടൊപ്പം ഉപരോധ രാജ്യങ്ങള്‍ മുന്‍പോട്ട് വെച്ച പതിമൂന്നിന നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ശുക്രി പറഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് നേരത്തെ ഈജിപ്ത് പൂര്‍ണ പിന്തുണയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ നിലപാട് മാറ്റത്തെ വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഉപരോധ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂപം കൊണ്ടതിന്റെ തെളിവായാണ് കാണുന്നതെന്ന് ഖത്തറിലെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. മാജിദ് അല്‍ അന്‍സാരി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈജിപ്തിന്റെ നിലപാട് മാറ്റം ഉപരോധ രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തി കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന വിലയിരുത്തലുമുണ്ട്. ഇതിന് മുന്‍പും ഇത്തരത്തിലുള്ള പ്രസ്താവന ഈജിപ്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം അടിയറ വെക്കാത്ത ഏത് ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയ്യാറാണെന്ന തുടക്കത്തില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇപ്പോഴും ഖത്തറിനുള്ളതെന്ന ഡോ.അന്‍സാരി വ്യക്തമാക്കി. ഈ നിലപാടുകള്‍ അംഗീകരിച്ച് നടത്തുന്ന ചര്‍ച്ചകളാണ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാന്‍ കഴിയുക.ജി.സി.സി ഉച്ചകോടിയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കത്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് ലഭിച്ച് മണികൂറുകള്‍ക്കള്‍ക്കമാണ് ഈജിപ്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടാതെന്ന കാര്യം ശ്രദ്ധേയമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍