വനിതാ മതില്‍ ചരിത്രമാകും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ചരിത്ര സംഭവമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ കൂടിയ വിവിധ വനിത സംഘടനകളുടേയും സര്‍വീസ് സംഘടനകളുടേയും അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വൈകിട്ട് നാലിനാണ് മതില്‍ തുടങ്ങുക. എല്ലാവരും 3 ന് നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വനിതാ മതില്‍ വന്‍ വിജയമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടന്നു വരികയാണെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വനിതാ മതിലിനെതിരായ കുപ്രചാരണങ്ങളെ നേരിടാന്‍ ശക്തമായ ബോധവത്കരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് , സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, ജെന്‍ഡര്‍ അഡ്വൈസര്‍ ടി.കെ. ആനന്ദി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍