സിനദിന്‍ സിദാന്‍ മടങ്ങിയെത്തും

സിനദിന്‍ സിദാന്‍ പരിശീലകക്കുപ്പായത്തില്‍ വൈകാതെ മടങ്ങിയെത്തുമെന്ന് സൂചിപ്പിച്ച് അദ്ദേഹത്തിന്റെ മകന്‍ എന്‍സോയുടെ പ്രതികരണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി സിദാന്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് എന്‍സോയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ സ്പാനിഷ് ക്ലാബ്ബായ റയല്‍ മാഡ്രിഡില്‍നിന്ന് സിദാന്‍ പടിയിറങ്ങിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ റയലിനെ എത്തിച്ചശേഷമായിരുന്നു സിദാന്റെ പടിയിറക്കം. ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കുമായി ബന്ധപ്പെട്ടും സിദാന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. നികോ കൊവാകിന്റെ പരിശീലനത്തിനു കീഴില്‍ ബയേണ്‍ തപ്പിത്തടയുന്ന സാഹചര്യത്തിലാണിത്. എന്നാല്‍, ഹൊസെ മൗറീഞ്ഞോയുടെ പകരക്കാരനായി സിദാന്‍ യുണൈറ്റഡില്‍ എത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 2020 വരൈയാണ് മൗറീഞ്ഞോയുടെ കരാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍