96 കന്നഡയിലേക്ക്; ജാനുവാകാന്‍ ഭാവന

വിജയ് സേതുപതി-തൃഷ എന്നിവരൊന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം 96ന്റെ കന്നഡ പതിപ്പ് ഒരുങ്ങുന്നു. തൃഷ കൈകാര്യം ചെയ്ത ജാനു എന്ന പ്രിയ കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയ നായിക ഭാവനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയ് സേതുപതി മനോഹരമാക്കിയ രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡയിലെ സൂപ്പര്‍ താരം ഗണേഷാണ്. തമിഴില്‍ 96 എന്നായിരുന്നു സിനിമയുടെ പേരെങ്കില്‍ 99 എന്ന പേരിലാണ് കന്നഡയില്‍ പുറത്തിറങ്ങുന്നത്. പ്രീതം ഗുബ്ബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍