കെഎസ്ആര്‍ടിസിയില്‍ ഇന്ന് 700 സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതോടെ ഇന്നും സര്‍വീസുകള്‍ മുടങ്ങി. ഇന്ന് രാവിലെ ഏഴുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. എറണാകുളം മേഖലയിലാണ് ഏറ്റവുമധികം സര്‍വീസുകള്‍ മുടങ്ങിയത്. അതേസമയം ശബരിമല സര്‍വീസുകളില്‍ മുടക്കമില്ല. ചൊവ്വാഴ്ച 1763 സര്‍വീസുകളാണ് മുടങ്ങിയത്. എറണാകുളം മേഖലയിലാണ് ചൊവ്വാഴ്ചയും ഏറ്റവുമധികം സര്‍വീസുകള്‍ (769) മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 622 സര്‍വീസുകളും കോഴിക്കോട് മേഖലയില്‍ 372 ഉം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇതോടെ ദേശീയപാതയിലടക്കം യാത്രാക്ലേശം രൂക്ഷമായി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്ന നടപടി തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍