41 ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം

ദമ്മാം : മദീന മേഖലയില്‍ 41തരം ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍ സുലൈമാന്‍ അല്‍രാജിഹ് അറിയിച്ചു. .മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവെന്ന് അദ്ദേഹം അറിയിച്ചു. ടൂറിസം,.മാളുകള്‍, സാമൂഹ്യ സമിതികള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.
സ്റ്റാര്‍ ഹോട്ടല്‍ സ്റ്റാഫ് ,ചെറിയ വാഹനങ്ങളുടെ ഡ്രൈവര്‍, സെക്യുരിറ്റി, ഫുഡ് സര്‍വീസ് ഡെലിവറി, റിസപ്ഷന്‍, അഡ്മിനിസ്‌ട്രേഷന്‍ ക്ലര്‍ക്ക് , ക്ലര്‍ക്ക്, സെക്രട്ടറി, ജനറല്‍ സര്‍വീസ് സൂപ്പര്‍വൈസര്‍, ഹോട്ടല്‍ സര്‍വീസ് സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ടൂറിസം പ്രോഗ്രാം സൂപ്പര്‍വൈസര്‍, ഫ്രന്റ് ഓഫീസ് സൂപ്പര്‍ വൈസര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, ലേബര്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി മേധാവി, മെയിന്റനന്‍സ് മാനേജര്‍, റൂം സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍,അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് റപ്രസെന്റീവ്, ടുറിസ്റ്റ് പ്രോഗ്രാം മേധാവി, ഫ്രണ്ട് ഓഫീസ് മേധാവി, പേഴ്‌സണല്‍ മാനേജര്‍, പര്‍ച്ചേസിംഗ് റെപ്പ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടിക്കറ്റ് ബുക്കിംഗ് സ്റ്റാഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ജോലികളാണ് സ്വദേശി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി നിജപ്പെടുത്തിയിട്ടുള്ളത്. 2019 ജൂണ്‍ പത്ത് മുതല്‍ മദീനയിലെ ഹോട്ടല്‍, ടൂറിസം മേഖലയില്‍ ഈ ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കും. വനിതാ വത്കരണം നടപ്പാക്കുന്നതിനു ഉത്തരവ് പുറപ്പെടുവിച്ച മേഖലകളില്‍ അവ നടപ്പാക്കിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍