ഓസ്‌ട്രേലിയ 326ന് പുറത്ത്; ഇഷാന്തിന് നാല് വിക്കറ്റ്


പെര്‍ത്ത്: ഇഷാന്ത് ശര്‍മയുടെ ബോളിംഗ് കരുത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിംഗില്‍ എറിഞ്ഞിട്ടു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സുമായി രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 49 റണ്‍സ് മാത്രമാണ് ഇന്ന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. സ്‌കോര്‍: 326 രണ്ടാം ദിനം ഇന്ത്യന്‍ ബോളിംഗിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിനെ 38ന് ബുംമ്ര പുറത്താക്കി. പാറ്റ് കമ്മിന്‍സിനെ ഉമേഷ് യാദവും പവലിയന്‍ കയറ്റി. പിന്നാലെ സ്റ്റാര്‍ക്കിനെയും ജോഷിനെയും ഇഷാന്തും വീഴ്ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന് രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഉമേഷും വിഹാരിയും ബുംറയും ഉറച്ച പിന്തുണ നല്‍കി.മാര്‍ക്കസ് ഹാരിസ് (70), ആരോണ്‍ ഫിഞ്ച് (50), ട്രാവിസ് ഹെഡ് (58) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് തുണയായത്. ഷോണ്‍ മാര്‍ഷ് 45 റണ്‍സ് നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍