ദുരിതാശ്വാസനിധി ഉടന്‍ 3000 കോടിയിലെത്തും

ആലപ്പുഴ: കേരളത്തെ സഹായിക്കാന്‍ താല്പര്യമുള്ളവരില്‍നിന്നു ലഭിക്കേണ്ട ധനസഹായം കേന്ദ്രം നിഷേധിച്ചതിനു കാരണം വ്യക്തമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍നിന്ന് 700 കോടി കേരളത്തിനു നല്‍കാന്‍ സന്നദ്ധത അറിയിച്ചതാണ്. 
കേന്ദ്രം അതു പരിഗണിച്ചില്ല. ഇതുവഴി സമാന മനസുള്ളവരുടെ കോടികളാണ് കേരളത്തിനു നഷ്ടമായത്. പ്രളായനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ 'കെയര്‍ ഹോം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
പുറമേനിന്നു സഹായിക്കാന്‍ സ്വയമേ ആരെങ്കിലും സന്നദ്ധരായാല്‍ അതു സ്വീകരിക്കാന്‍ നിയമ തടസമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇങ്ങനെ സഹായം സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍, കേരളത്തിനു കിട്ടേണ്ട സഹായം എന്തുകൊണ്ടു ലഭിക്കാതാക്കി എന്നതു വ്യക്തമല്ല. ഇന്ത്യയ്ക്കു പുറത്തുള്ള, കേരളത്തെ സഹായിക്കാന്‍ സന്മനസുള്ള കേരളീയരെ സമീപിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിക്കു മാത്രമാണ് അനുമതി ലഭിച്ചത്. ഇക്കാര്യത്തില്‍ വാക്കു പാലിക്കപ്പെട്ടില്ല എന്നതാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വൈകാതെ 3,000 കോടിയിലെത്തും. സര്‍ക്കാര്‍ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രളയാനന്തരമുള്ള ഏതു പദ്ധതിയും ഇതിലൂടെ ഏറ്റെടുക്കാം. മുടക്കിയ പണം എന്തുചെയ്തു എന്നറിയാന്‍ പോര്‍ട്ടലില്‍ സംവിധാനവുമുണ്ട്. 
കേരളത്തിലെ സഹകരണമേഖല ആദ്യഘട്ടത്തില്‍ 2000 വീട് നിര്‍മിക്കുവാന്‍ മുന്നിട്ടിറങ്ങിയത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. മൂന്നുമാസത്തിനുള്ളില്‍ 2000 വീടുകളുടെ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കു പ്രാഥമിക ചെലവുകള്‍ക്കായി പതിനായിരം രൂപ നല്‍കി. പദ്ധതികളിലെല്ലാം കേരളത്തിലെ സഹകരണ ബാങ്കുകള്‍ വളരെ നല്ല രീതിയില്‍ സഹകരിച്ചപ്പോള്‍ വാണിജ്യബാങ്കുകള്‍ വേണ്ട വിധത്തില്‍ പ്രതികരിച്ചു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍