വനിതാ മതില്‍; 24 ന് കണ്ണൂര്‍ജില്ലയില്‍ നവോത്ഥാന ദീപം തെളിക്കും

കണ്ണൂര്‍: നവോത്ഥാന മൂല്യങ്ങളുടെയും സ്ത്രീ പുരുഷസമത്വത്തിന്റെയും സന്ദേശം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ പരിപാടിയുടെ പ്രചാരണാര്‍ഥം ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 24 ന് വൈകുന്നേരം ആറിനു ജില്ലയുടെ മുഴുവന്‍ വാര്‍ഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നവോത്ഥാന ദീപം തെളിക്കും. ജില്ലാതല പരിപാടി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രഗല്‍ഭരെ പങ്കെടുപ്പിച്ചു കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. 
വനിതാമതില്‍ പ്രചാണാര്‍ഥം 27ന് കണ്ണൂര്‍ നഗരത്തില്‍ പ്രമുഖ ചിത്രകാരന്‍മാരെയുള്‍പ്പെടെ പങ്കെടുപ്പിച്ചു സമൂഹ ചിത്രരചനയും സംഘടിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍