2032 ഒളിമ്പിക്‌സ് വേദിക്കായി ഇന്ത്യയും ശ്രമം തുടങ്ങി; താത്പര്യമറിയിച്ച് ഐഒഎ

ന്യൂഡല്‍ഹി: 2032 ഒളിമ്പിക്‌സ് വേദിക്കായി ഇന്ത്യ ശ്രമം ആരംഭിച്ചു. ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിനു വേദിയാകാനുള്ള നീക്കമാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) നടത്തുന്നത്.
വേദിക്കായി ഇന്ത്യ ഒഒസി (ഇന്റര്‍നാഷണല്‍ ഒളിന്പിക് കമ്മിറ്റി) തലവന്‍ തോമസ് ബാഷിനെ ഈ വര്‍ഷമാദ്യം ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്ര കണ്ടിരുന്നു.
ഇതിന്റെ ഭാഗമായി ഐഒഎ ഔദ്യോഗികമായി താത്പര്യമറിയിച്ച് ബിഡ് സമര്‍പ്പിച്ചു. ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളാണ് ഒളിമ്പിക്‌സ് വേദിയാക്കാന്‍ ഐഒഎ മനസില്‍ കാണുന്നത്. മറ്റ് നഗരങ്ങളെത്രത്തിലാദ്യമായാണ് ഇന്ത്യ ഒളിമ്പിക് വേദിക്കായി ബിഡ് സമര്‍പ്പിക്കുന്നത്.
2032 ഒളിമ്പിക്‌സിനായുള്ള ബിഡ് പ്രോസസ് 2022ലാണ് ആരംഭിക്കുക. 2025ല്‍ വേദി പ്രഖ്യാപനം നടക്കും.
ദക്ഷിണ-ഉത്തര കൊറിയകള്‍ സംയുക്തമായും ജര്‍മനിയും 2032 ഒളിമ്പിക്‌സ് വേദിക്കായി നീക്കം നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍