പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങളുടെ ടോള്‍ നിറുത്തി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വിവിധ ജില്ലകളിലായുള്ള 14 പാലങ്ങളുടെ ടോള്‍ പിരിവ് നിറുത്തലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 14 വര്‍ഷം വരെയായി ടോള്‍ പിരിക്കുന്ന പാലങ്ങളും ഇതില്‍ ഉള്‍പ്പെടും.അരൂര്‍ അരൂക്കുറ്റി (ആലപ്പുഴ), പുളിക്കക്കടവ്പൂവത്തുംകടവ് (തൃശൂര്‍), ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മൂട്ടൂല്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ക്കടവ് എന്നീ പാലങ്ങളിലെ ടോളാണ് നിറുത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് മണ്ണൂര്‍ക്കടവില്‍ ടോള്‍പിരിവ് ആരംഭിക്കാനായിരുന്നില്ല.സേവനത്തിനിടെ മരണമടയുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ഭൂമി രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് അനുവദിക്കാനും തീരുമാനിച്ചു. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് പരിധികളില്‍ യഥാക്രമം 5,10, 20 സെന്റില്‍ അധികരിക്കാതെ വാങ്ങുന്ന ഭൂമിക്കാണ് ഇളവ് ലഭിക്കുക. ഒരാള്‍ക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 106 അദ്ധ്യാപക, അനദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍