അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം : ഡി.ജി.പി വിശദീകരണം തേടി

തിരുവനന്തപുരം: സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധവും അതിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നോട്ടീസ് നല്‍കി. നാമജപ പ്രതിഷേധം നടത്തിയവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നാണ് ഡി.ജി.പി ചോദിച്ചിരിക്കുന്നത്. ഇത്രയധികം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും സംഘടിതമായ പ്രതിഷേധം ഉണ്ടായത് സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍. അതിനിടെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാമജപങ്ങള്‍ നടക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇന്നും പ്രതിഷേധം തുടരാന്‍ തന്നെയാണ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍