അംഗീകൃത യോഗ്യതയില്ലാത്തവരുടെ ആയുര്‍വേദ ചികിത്സ അപകടകരം: എം.സി. ജോസഫൈന്‍

കല്‍പ്പറ്റ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു. അംഗീകൃത യോഗ്യതയില്ലാത്ത വ്യാജ ആയുര്‍വേദ ചികിത്സ അപകടകരമാണെന്നും ഇത്തരക്കാരെ ജനങ്ങള്‍ ആശ്രയിക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. വിനോദ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. ഡോ. ജിതിന്‍ സമല, ഡോ. മുഹമ്മദ് റാസി, ഡോ. ഭവാനി, കോഴിക്കോട് സോണ്‍ പ്രസിഡന്റ് ഡോ. പി.സി. മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ഡോ. മുഹമ്മദ് റാസി, സെക്രട്ടറി ഡോ. അമല്‍ വി. ജോസ്, വൈസ് പ്രസിഡന്റ് ഡോ. എബി ഫിലിപ്പ്, ഡോ. ലിഷിത സുജിത്, ജോയിന്റ് സെക്രട്ടറി ഡോ. വിനീത് ദേവസ്യ, ഡോ. ഹസ്‌ന ഷബീല്‍. ട്രഷറര്‍ ഡോ. ജാസ്ത് മന്‍സൂര്‍ കല്ലങ്കോടന്‍, വനിതാകമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. സ്‌നേഹശോഭ, വനിതാ കമ്മിറ്റി കണ്‍വീനര്‍ സാജിത എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍