ഹാമില്‍ട്ടണു ലോക ചാമ്പ്യന്‍ഷിപ്പ്; കരിയറിലെ അഞ്ചാം കിരീടം

അബുദാബി: അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടിലും വെന്നിക്കൊടി പാറിച്ച് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. സീസണില്‍ 11 ഗ്രാന്‍പ്രീ വിജയവുമായാണ് ബ്രിട്ടീഷ് ഡ്രൈവറുടെ നേട്ടം. ഇതോടെ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിജയംനേടുന്ന താരമെന്ന ബഹുമതിക്കും ഹാമില്‍ട്ടണ്‍ അര്‍ഹനായി. അബുദാബി ഗ്രാന്‍പ്രീയില്‍ ഒരു മണിക്കൂര്‍ 39 മിനിറ്റ് 40.382 സെക്കന്‍ഡില്‍ 55 ലാപ്പ് തീര്‍ത്താണ് ഹാമില്‍ട്ടണ്‍ ഒന്നാമത്തെത്തിയത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍, റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പെന്‍, ഡാനിയേല്‍ റിക്കാഡിയോ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ട്രാക്കില്‍ ഹാമില്‍ട്ടണു ഭീഷണി ഉയര്‍ത്തിയ മെഴ്‌സിഡസിന്റെ വോള്‍ട്ടേരി ബോട്ടസിനെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കരിയറില്‍ ഹാമില്‍ട്ടന്റെ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പാണിത്. മുന്‍ ബ്രിട്ടീഷ് താരം ജാക്കി സ്റ്റിവര്‍ട്ടിന് മൂന്നു ചാമ്പ്യന്‍ഷിപ്പുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍