ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതിനു ശമ്പളം തടയാനാവില്ല

മുംബൈ: ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ ജീവനക്കാരുടെ ശമ്പളം തടയാനാവില്ലെന്നു ബോംബെ ഹൈക്കോടതി. തന്റെ ശമ്പളം തടഞ്ഞുവച്ചുവെന്നു കാണിച്ച് മുംബൈ പോര്‍ട്ട് ട്രസ്റ്റിലെ ചാര്‍ജ്മാനായ രമേശ് പുരാലെ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റീസ് എ.എസ്. ഓകയും ജസ്റ്റീസ് എസ്.കെ. ഷിന്‍ഡെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ശമ്പളം ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്നു ഷിപ്പിംഗ് മന്ത്രാലയം 2005ല്‍ നല്‍കിയ കത്തിനെ ചോദ്യംചെയ്താണു ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നു വാദിച്ച് ജീവനക്കാരന്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ഈമാസം ആദ്യമാണ് ജീവനക്കാരന്‍ ഹൈക്കോടതിയിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍