മിതാലിയുടെ കത്ത് പുറത്തായതില്‍ ബിസിസിഐക്ക് അമര്‍ഷം

മുംബൈ: പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജിക്കുമെതിരെ ആഞ്ഞടിച്ച് വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജ് എഴുതിയ കത്ത് പുറത്തായതില്‍ ബിസിസിഐക്ക് കടുത്ത അമര്‍ഷം. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി സിഇഒയ്ക്കും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജിഎമ്മിനും കത്തയച്ചു. മാധ്യമ റിപ്പോര്‍ട്ട് തന്നെ അമ്പരപ്പിച്ചു. കത്ത് എങ്ങനെ ചോര്‍ന്നതെന്നായിരുന്നു തന്നെ അമ്പരപ്പിച്ചത്. കത്തിലെ വിഷയങ്ങള്‍ ആരോപണ വിധേയര്‍ക്കും ബിസിസിഐക്കും മാനക്കേടുണ്ടാക്കി. കത്ത് ചോര്‍ന്നതെങ്ങനെയെന്ന് ഉടന്‍ തന്നെ അറിയിക്കണമെന്ന് സിഇഒ രാഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനോടും അമിതാഭ് ചൗധരി ആവശ്യപ്പെട്ടു.വനിതാ ട്വന്റി 20 ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങളാണ് മിതാലി കത്തിലൂടെ വ്യക്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരേ മിതാ ലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു തുടര്‍ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടി ഫോമില്‍ നില്‍ക്കുന്ന സമയത്താണ് മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. സെമിയില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതിന് ശേഷം ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുമ്പോഴാണ് കൂടുതല്‍ ആരോപണങ്ങളു മായി മിതാലി തന്നെ രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍