ഇന്ത്യയില്‍ ഓണ്‍ലൈന്‍ വീഡിയോ വിപണി നേട്ടം കൊയ്യുന്നു

ഏതു സമയവും മൊബൈലില്‍ സമയം ചെലവഴിക്കുന്നവരായി തീര്‍ന്നിരിക്കുകയാണ് പുതു തലമുറ .അതിനുള്ള ഉദാഹരണമാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ വീഡിയോ വിപണി അത്ഭുതകരമായ വളര്‍ച്ച നേടുന്നതായി വന്ന റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ വിപണിയേക്കാള്‍ ഓണ്‍ലൈന്‍ വഴിയുള്ള മൂവിവീഡിയോകള്‍ക്ക് വലിയ ജനപ്രീതിവര്‍ധിച്ചതാണ് റിപ്പോര്‍ട്ട്. നിലവിലെ വളര്‍ച്ചാ നിരക്ക് ഈ രീതിയിലാണെങ്കില്‍ 2023 ആകുമ്പോഴേക്കും ഇന്ത്യന്‍ ഓണ്‍ലൈന്‍ വീഡിയോ മാര്‍ക്കറ്റ് അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ വരുമാനം (35,700 കോടി രൂപ) കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതു സമയം ടിവിയ്ക്കു മുന്നിലിരിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ വീഡിയോകള്‍ക്കു മുന്നിലേക്ക് എത്തിയവരുടെ മാറ്റമാണിത്.അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 650 മില്ല്യണ്‍ കവിയുമെന്നാണ് വിവരം. ഇതില്‍ പകുതിയിലേറെ പേര്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബോളിവുഡ്, ക്രിക്കറ്റ് വീഡിയോകളും, മ്യൂസിക്ക് വീഡിയോകള്‍ക്കുമാണ് ഇന്ത്യയില്‍ ജനപ്രീതി കൂടുതല്‍. ഇന്ത്യന്‍ ഭാഷാസംസ്‌കാര വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഓണ്‍ലൈന്‍ വീഡിയോകള്‍ ലഭ്യമാവാന്‍ തുടങ്ങിയതോടെ നഗരങ്ങള്‍ക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലും ഉപയോക്താക്കള്‍ വര്‍ധിച്ചത്. രാജ്യത്ത് എളുപ്പത്തില്‍ ഡാറ്റ ലഭ്യമാവാന്‍ തുടങ്ങിയതും, വിവിധ തരം പ്രേക്ഷകരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോകള്‍ ലഭ്യമാവുന്നതും ജനപ്രീതി വര്‍ദ്ധിക്കുന്നതിന് കാരണമായതായും പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍