വ്യാജന്മാരെ ഇനി ഇന്‍സ്റ്റാഗ്രാം കയ്യോടെ പിടികൂടും

നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന ഖ്യാതിയുണ്ട് സോഷ്യല്‍മീഡിയകള്‍ക്ക്.അതിനാല്‍ തന്നെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എല്ലാ സോഷ്യല്‍മീഡിയ സൈറ്റുകള്‍ക്ക് വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.അത്തരത്തില്‍ ഒരു നീക്കം നടത്തുകയാണ് ഇന്‍സ്റ്റാഗ്രം.ഇതിനായി . വ്യാജ ലൈക്കുകളേയും കമന്റുകളേയും ഫോളോചെയ്യലുകളേയും കടിഞ്ഞാനിടാനുള്ള ഒരുക്കത്തിലാണ് ഇന്‍സ്റ്റഗ്രാം 
വ്യാജ ലൈക്കുകള്‍ ഉപയോഗിച്ച് പ്രചരണം പെരുപ്പിച്ചുകാണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ് പുതിയ തീരുമാനങ്ങള്‍ ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചിരിക്കുന്നത്.
നിര്‍മ്മിത ബുദ്ധിയുടെ കൂടി സഹായത്തിലായിരിക്കും ഇന്‍സ്റ്റഗ്രാം ഇത്തരം വ്യാജ ലൈക്കുകളേയും മറ്റും കണ്ടെത്തുക. ആപ്ലിക്കേഷനുകളുടേയും മറ്റും സഹായത്തില്‍ ഇത്തരത്തില്‍ വ്യാജ ലൈക്കുകള്‍ വര്‍ധിപ്പിക്കുന്നത് ശ്രദ്ധയില്‍ പെടുത്തുകയായിരിക്കും നിര്‍മ്മിത ബുദ്ധിയുടെ പ്രാഥമിക ചുമതല. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള സാധ്യതയുമുണ്ട്. 
അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് പാസ്‌വേഡ് മാറ്റുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നിര്‍മ്മിത ബുദ്ധി വഴി നിര്‍ദ്ദേശം നല്‍കും.
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ഇതിനു മുമ്പു തന്നെ നിയന്ത്രണ മേര്‍പ്പെടുത്തിയിരുന്നെങ്കിലും വ്യാജ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കുമെതിരെ കമ്പനിയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിരുന്നില്ല. ഇതിനെതിരെ വ്യാപക വിമര്‍ശങ്ങള്‍ കൂടി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇത്തരം തട്ടിപ്പുകള്‍ തടയാനായി കൂടുതല്‍ നടപടികള്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍