ദിലീപും അര്‍ജുനും ഒന്നിക്കുന്നു


മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുനും ഒന്നിക്കുന്നു. ജാക്ക് ഡാനിയല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ജയസൂര്യയാണ്.
ജയസൂര്യ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ദ സ്പീഡ് ട്രാക്കിലും ദിലീപായിരുന്നു നായകന്‍. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ജാക്ക് ഡാനിയലിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാണ് പ്‌ളാന്‍.
ദിലീപ് ഇപ്പോള്‍ ബാങ്കോക്കില്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനില്‍ അഭിനയിച്ച് വരികയാണ്. അമ്പത് ദിവസമാണ് ഡിങ്കന്റെ ബാങ്കോക്ക് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ബാങ്കോക്കില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ദിലീപ് ബി. ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് പ്രൊഫ. ഡിങ്കന്റെ കേരള ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. ത്രീഡിയില്‍ ഒരുങ്ങുന്ന പ്രൊഫ. ഡിങ്കന്‍ ഓണം റിലീസാണ് ലക്ഷ്യമിടുന്നത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടം നിര്‍മ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിര്‍വഹിക്കുന്നത് റാഫിയാണ്. റാഫിയുടെ രചനയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ടൂ കണ്‍ട്രീസിന്റെ രണ്ടാം ഭാഗം, റാഫിയുടെ രചനയില്‍ ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന പിക് പോക്കറ്റ്, ജോഷി ചിത്രം എന്നിവയാണ് ദിലീപിനെ കാത്തിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍