മാനവികതയ്ക്കു മുറിവേല്‍ക്കാതെ നോക്കേണ്ടതു പ്രളയാനന്തര ഉത്തവാദിത്തം: മന്ത്രി മൊയ്തീന്‍

തൃശൂര്‍: ഒരു മഹാമാനവികത കേരളത്തിനുണ്ടെന്നു കാട്ടിയ സന്ദര്‍ഭമായിരുന്നു പ്രളയകാലമെന്നും ആ മാനവികതയ്ക്കു മുറിവേല്‍ക്കാതെ നോക്കുകയെന്നതാണ് പ്രളയാനന്തര പുനര്‍നിര്‍മാണ കാലത്ത് മലയാളികളുടെ ഉത്തരവാദിത്തമെന്നും മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ മെഡി ക്കല്‍ ഓഫീസ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പി ച്ച പ്രളയദുരിത നിവാരണയജ്ഞ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മാസങ്ങളായിട്ടും കേരളത്തെ പിന്തുണയ്‌ക്കേണ്ടവര്‍ വേണ്ടവിധത്തിലുള്ള പിന്തുണ നല്‍കാത്തത് ശുഭകരമല്ലെന്നും മന്ത്രി പറഞ്ഞു. സി.എന്‍. ജയദേവന്‍ എംപി അധ്യക്ഷത വഹിച്ചു. പ്രളയദുരന്ത നിവാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന അവതരിപ്പിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായ വകുപ്പുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള സ്‌നേഹോപഹാരം മന്ത്രി വിതരണം ചെയ്തു. റവന്യൂ വകുപ്പിനുവേണ്ടി ജില്ലാ കളക്ടര്‍ ടി.വി. അനുപമ, യൂണിസെഫിനുവേണ്ടി വി.കെ. ബേബി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിനുവേണ്ടി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍. ബിജു. ആരോഗ്യ വകുപ്പിനു വേ ണ്ടി ഡോ. ബിന്ദു കെ. തോമസ്, ആരോഗ്യ കേരളത്തിനുവേണ്ടി ഡോ. ടിവി. സതീശന്‍, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആന്‍ഡ്രൂസ്, തൃശൂര്‍ പ്രസ് ക്ലബിനുവേണ്ടി മുകേഷ്‌ലാല്‍, സൈക്കോളജിസ്റ്റ് വി.എസ്.ജോയ്, സാമൂഹ്യ സുരക്ഷാ വിഭാഗത്തിനായി ഡോ. മുഹമ്മദ് അഷീല്‍, മെഡിക്കല്‍ കോളജ് മനസികാരോഗ്യ വിഭാഗത്തിനായി ഡോ. ഷാ ജി, ജില്ലാ മാനസികാരാഗ്യകേന്ദ്രത്തിനായി ഡോ. സുബ്രഹ്മണ്യന്‍, ജില്ലാ മാനസികാരോഗ്യ പരിപാടിക്കായി ഡോ. തോമസ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, വി.കെ. ബേബി, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍