കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി

  •  അപ്പീല്‍ ഉടന്‍ പരിഗണിക്കില്ല 
  • ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ കെ.എം. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും ജനപ്രതിനിധി എന്നുള്ള നിലയിലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനാണ് ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. കെ.എം. ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. തന്നെ അയോഗ്യനാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് തെറ്റാണെന്നും തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനം ശരിയായ രീതിയില്‍ കോടതി പരിശോധിച്ചില്ലെന്നും ഷാജി നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി, തെരഞ്ഞെടുപ്പ് റദ്ദാക്കി കെ.എം. ഷാജിക്ക് ആറ് വര്‍ഷം അയോഗ്യത വിധിച്ചത്. നിയമസഭാ സമ്മേളനം 27നാണ് തുടങ്ങുന്നത്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍