ഫേസ്ബുക്ക് മെസഞ്ചര്‍ ആഗോളവ്യാപകമായി പണിമുടക്കി

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് കുറച്ചു നേരത്തേക്ക് പണിമുടക്കി. യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും മെസഞ്ചര്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്നാണ് മിക്കവരും പരാതിപ്പെട്ടത്. വെബ്‌സൈറ്റിന്റെ കണക്കുകള്‍ പ്രകാരം നിരവധി രാജ്യങ്ങളില്‍ കുറച്ചു സമയത്തേങ്കിലും മെസഞ്ചര്‍ ആപ്പ് നിശ്ചലമായി എന്നാണ് കാണിക്കുന്നത്. മിക്കവരും ചോദിക്കുന്നത് ആപ്പിന് എന്തു സംഭവിച്ചു എന്നാണ്. എന്നാല്‍ മെസഞ്ചര്‍ പണിമുടക്കിയത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അബദ്ധത്തില്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ മെസഞ്ചര്‍ അവതരിപ്പിച്ചിട്ട് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആപ്പ് പണിമുടക്കിയത്. അയച്ച സന്ദേശങ്ങള്‍ പത്ത് മിനിറ്റുകള്‍ക്കകം തിരിച്ചെടുക്കാന്‍ സാധിക്കും. പുതിയ സൗകര്യം 1.3 ബില്യണ്‍ ആളുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍