സിദ്ദുവിനെ അറസ്റ്റു ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നവജ്യോത് സിംഗ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
പാക്കിസ്ഥാനില്‍വച്ച് ഖാലിസ്താനി നേതാവ് ഗോപാല്‍ സിംഗ് ചൗളയോടൊപ്പം നിന്ന് ഫോട്ടോയെടുത്ത സംഭത്തില്‍ എന്‍ഐഎ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ് ചെയ്യണം. സിദ്ദു പാക്കിസ്ഥാനില്‍വച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം. അല്ലെങ്കില്‍ സിദ്ദു തന്നെ ഇക്കാര്യത്തില്‍ വിശദീകരണമെന്നും സ്വാമി ആവശ്യപ്പെട്ടു. കര്‍താര്‍പൂര്‍ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍വച്ച് സിദ്ദുവിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ചൗള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍