നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന സമൂഹത്തെ വാര്‍ത്തെടുക്കണം: ജസ്റ്റീസ് സിറിയക് ജോസഫ്

പത്തനംതിട്ട : നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന സമൂഹത്തെ വാര്‍ത്തെടുക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ്. കേരള ജനവേദി തെരഞ്ഞെടുത്ത കേരളത്തിലെ ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തക നുള്ള അവാര്‍ഡ് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് പികെ.ഷംസുദ്ദീന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റുകള്‍ക്കെതിരെയുള്ള മൗനമാണ് ഇന്നു സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അത് കുറ്റകരമായ നിലപാടാണ്. നിയമപരമായും ന്യായമായും ലഭിക്കുന്ന വരുമാനം കൊണ്ടു ജീവിക്കുന്നവര്‍ക്കു മാത്രമേ സത്യസന്ധമായും ലളിതമായും ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍ മറുപടി പ്രസംഗം നടത്തി. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാരായ പി.കെ.ജേക്കബ്, വി.മുരളീധരന്‍, സാമൂഹ്യ പ്രവര്‍ത്തക ഡോ. എം.എസ്.സുനില്‍, മൈലപ്രാ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, ആര്‍ടിഐ കേരളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എ. ജയകുമാര്‍, ദേശീയ പരിസ്ഥിതി വേദി മുന്‍ സെക്രട്ടറി ബെന്നി ജോര്‍ജ്, പത്തനംതിട്ട പൗരസമിതി സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍, മീരാണ്ണന്‍ മീരാ റാവുത്തര്‍ ട്രസ്റ്റ് ട്രഷറര്‍ എന്‍.അബ്ദുല്‍ ഖാദര്‍, പ്രതിഭാ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍.അശോക് കുമാര്‍, വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠനകേന്ദ്രം സെക്രട്ടറി വി.വി.എ. ഷുക്കൂര്‍, കേരള ശാന്തി സമിതി സെക്രട്ടറി സുനില്‍ തോമസ്, ജോര്‍ജ് വര്‍ഗീസ് തെങ്ങുംതറയില്‍, വള്ളംകുളം നാഷണല്‍ യുപി സ്‌കൂള്‍ അധ്യാപിക ഉഷാകുമാരി. എന്‍. കേരള ജനവേദി സംസ്ഥാന സെക്രട്ടറി ലൈലാ ബീവി എന്നിവര്‍ പ്രസംഗിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍