പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ മലബാറിലെ യാത്രക്കാര്‍ ധര്‍ണ നടത്തി

പാലക്കാട്: വൈദ്യുതീകരണം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ മലബാറില്‍ മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുക, ഓട്ടം നിര്‍ത്തിയ ബൈന്ദൂര്‍ പാസഞ്ചര്‍ മുരുഡേശ്വരം വരെ നീട്ടി സമയ ക്രമീകരണം വരുത്തി പുനരാരംഭിക്കുക, കണ്ണൂരില്‍ ഓട്ടം നിര്‍ത്തുന്ന ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (എന്‍എംആര്‍പിസി) നേതൃത്വത്തില്‍ മുന്‍ മന്ത്രി കെ.സി. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്ത സമ്മര്‍ദ്ദയാത്ര പാലക്കാട് റെയില്‍വേ ഓഫീസിന് മുന്നിലെ ധര്‍ണയോടുകൂടി സമാപിച്ചു. ധര്‍ണ കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസ് ഉദ്ഘാടനം ചെയ്തു. എന്‍എംആര്‍പിസി ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍ ദിനു മൊട്ടമ്മല്‍, കെ.പി. രാമകൃഷ്ണന്‍, പ്രകാശന്‍ കണ്ണാടിവെളിച്ചം, ആര്‍ട്ടിസ്റ്റ് ശശികല, വിജയന്‍ കുട്ടിനേഴത്ത്, രമേശന്‍ പനച്ചിയില്‍, കെ. ജയകുമാര്‍, പ്രകാശന്‍ കണിച്ചുകുളങ്ങര, സി.എം. പൂക്കോയ തങ്ങള്‍, കെ.ഹരിദാസന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍