ബി.ജെ.പിക്ക് വെല്ലുവിളിയായി രാഹുലിന്റെ വാഗ്ദാനം

വിദിഷ (മദ്ധ്യപ്രദേശ്): നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തി 10 ദിവസത്തിനകം ക!ാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ വാഗ്ദാനം. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ പുതിയ വാഗ്ദാനം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കടങ്ങള്‍ എഴുതിത്തള്ളുന്നത് കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ്. എകദേശം മൂന്നര ലക്ഷം കോടി രൂപയുടെ കടം അദ്ദേഹം അവര്‍ക്ക് വേണ്ടി എഴുതിത്തള്ളി. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരുവിധ നേട്ടവും ഉണ്ടായിട്ടില്ല. കോര്‍പ്പറേറ്റ് ഭീമന്‍മാരായ നിരവധി പേര്‍ രാജ്യം വിട്ടു. പതിനായിരം കോടിയുടെ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. ഇതേപോലെ നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നാട് വിടുകയായിരുന്നു രാഹുല്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ നടപ്പിലാക്കിയില്ല, പാവപ്പെട്ടവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തിയില്ല, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നവംബര്‍ 28 നാണ് മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11ഓടെ ഫലം പ്രഖ്യാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍