ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനു പകരം ബാലറ്റ് പേപ്പര്‍: ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനു പകരം ബാലറ്റ് പേപ്പറില്‍ തെരഞ്ഞെടുപ്പു നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. വരുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ന്യായഭൂമി എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജിയിലെ ആവശ്യം ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. എല്ലാ സംവിധാനവും മെഷീനും ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനുമാവുമെന്നും സംശയം എല്ലായിടത്തും ഉയരാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വ്യാപകമായി ആക്ഷേപമുയരുന്നുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍