പ്രതിപക്ഷം സഭയില്‍ നാടകം കളിക്കുകയാണ്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഭയുടെ തുടക്കത്തില്‍ത്തന്നെ സഭ സ്തംഭിപ്പിച്ചിട്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് ചെയ്ത്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് അപമാനകരമായിട്ടുള്ള അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ കൈകാലിട്ടടിക്കുന്ന ഒരവസ്ഥയിലാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്നലെയും ഇന്നുമായി ശബരിമല പ്രശ്‌നം ഉന്നയിച്ചകൊണ്ട് യു.ഡി.എഫ് നാടകം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം സഭയില്‍ വരികയാണെങ്കില്‍ അതിനുള്ള മറുപടി തയ്യാറാക്കി വച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍